ഫലസ്തീനിലെ യു.എൻ അന്വേഷകക്ക് യു.എസ് വിലക്ക്
text_fieldsവാഷിങ്ടൺ: ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷകയായ ഫ്രാൻസെസ്ക ആൽബനീസിന് അമേരിക്ക വിലക്കേർപ്പെടുത്തി.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണ് എന്ന് തുറന്നടിക്കുകയും അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയും മുതിർന്ന അഭിഭാഷകയുംകൂടിയായ ആൽബനീസിനെതിരെ തിരിയാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
അമേരിക്കക്കും സഖ്യരാഷ്ട്രമായ ഇസ്രായേലിനുമെതിരെ ‘രാഷ്ട്രീയ, സാമ്പത്തിക യുദ്ധത്തിനായി പ്രചാരണം നടത്തുന്നു’ എന്നാരോപിച്ചാണ് ആൽബനീസിന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ വിലക്ക് പ്രഖ്യാപിച്ചത്.
എക്കാലത്തെയുംപോലെ നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കാൻതന്നെയാണ് തീരുമാനമെന്ന് വിലക്ക് വാർത്ത പുറത്തുവന്നതിനു പിന്നാലെ ആൽബനീസ് ‘എക്സി’ൽ കുറിച്ചു. യു.എസ് നടപടിയെ യു.എൻ മനുഷ്യാവകാശ കമീഷണർ വോൾക്കർ ടർക്ക് വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.