നാല് രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് തുടക്കംകുറിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: അർജന്റീന, എക്വഡോർ, എൽസാൽവഡോർ, ഗ്വാട്ടമാല എന്നീ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് തുടക്കംകുറിച്ച് യു.എസ്. ഇതിനായി കരാർ തയാറാക്കിയതായി ട്രംപ് ഭരണകൂടം വ്യാഴാഴ്ച അറിയിച്ചു.
വ്യാപാര കരാർ രണ്ടാഴ്ചക്കുള്ളിൽ ഒപ്പുവെക്കുമെന്നാണ് വിവരം. ഈ രാജ്യങ്ങളിൽ യു.എസിന്റെ കാർഷിക-വാണിജ്യ ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കാനാണ് നീക്കം. താരിഫ് അല്ലാത്ത തടസ്സങ്ങൾ കുറക്കുക, അമേരിക്കൻ നിർമിത ഉൽപന്നങ്ങൾക്ക് താരിഫ് ഒഴിവാക്കുക, യു.എസ് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്താതിരിക്കുക തുടങ്ങിയ വിഷയങ്ങൾ കരാറിലുൾപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽനിന്നുള്ള തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് യു.എസിൽ താരിഫ് ഇളവും ഉണ്ടാകും. ജൂലൈ അവസാനം ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ പ്രകാരം അർജന്റീന, എൽസാൽവഡോർ, ഗ്വാട്ടമാല എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 10 ശതമാനവും അമേരിക്ക വ്യാപാരക്കമ്മി നേരിടുന്ന എക്വഡോറിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 15 ശതമാനവും തീരുവ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

