Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് ബാധ്യത 400 കോടി...

യു.എസ് ബാധ്യത 400 കോടി ഡോളർ; യു.എന്നിന് കാത്തിരിപ്പ്

text_fields
bookmark_border
യു.എസ് ബാധ്യത 400 കോടി ഡോളർ; യു.എന്നിന് കാത്തിരിപ്പ്
cancel
Listen to this Article

യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളർ. യു.എന്നിനു കീഴിലെ സംഘടനകളിൽനിന്നും ഇതിനകം പിൻവാങ്ങുകയോ സാമ്പത്തിക സഹായം നിർത്തുകയോ ചെയ്ത അമേരിക്ക ഈ തുക നൽകുമോ അതോ പിടിച്ചുവെക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്.

193 അംഗ രാജ്യങ്ങൾ വിഹിതം നൽകാതിരുന്നാൽ യു.എൻ സാമ്പത്തികമായി തകർന്നടിയുമെന്ന് കഴിഞ്ഞ ദിവസം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ വർഷത്തെ വിഹിതമായ 76.7 കോടി ഡോളർ അടക്കം മൊത്തം 219.6 കോടി ഡോളർ പ്രവർത്തന ഫണ്ടും 180 കോടി ഡോളർ സമാധാന ദൗത്യങ്ങൾക്കുള്ള ഫണ്ടുമാണ് അമേരിക്ക നൽകാനുള്ളത്. ആഴ്ചകൾക്കുള്ളിൽ കുടിശ്ശികയിൽ ഒരു വിഹിതം അടച്ചുതീർക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് യു.എന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്സ് അറിയിച്ചിട്ടുണ്ട്.

ഏറെയായി സെക്രട്ടറി ജനറൽ ഗുട്ടറസ് തുടരുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യു.എൻ തന്റെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USunited nationdebt
News Summary - US debt is $4 billion; UN is waiting
Next Story