തീവ്രജൂത സംഘടനക്കെതിരെ അമേരിക്കൻ ഉപരോധം
text_fieldsവാഷിങ്ടൺ: ഗസ്സയിലേക്കുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സഹായ വാഹനങ്ങൾ തടയുകയും നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലി തീവ്രവാദി ഗ്രൂപ്പായ ‘സാവ് 9’ നെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
മാസങ്ങളായി ‘സാവ് 9 പ്രവർത്തകർ ഗസ്സയിലേക്കുള്ള മാനുഷിക സഹായം നിരന്തരം തടയുകയാണെന്ന് അമേരിക്കൻ വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു. അക്രമാസക്തരായ സംഘം റോഡുകൾ ഉപരോധിക്കുകയും ട്രക്കുകൾ തകർക്കുകയും സഹായ വസ്തുക്കൾ നശിപ്പിക്കുകയുമാണ്.
മേയ് മധ്യത്തിൽ വെസ്റ്റ് ബാങ്കിന് സമീപം ഹെബ്രോണിൽ സംഘം ട്രക്കുകൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. അതേസമയം ഉപരോധം ഏർപ്പെടുത്തിയ നടപടി ഞെട്ടിക്കുന്നതാണെന്നും അമേരിക്കൻ മൂല്യങ്ങൾക്കെതിരാണെന്നും സംഘടന പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.