യു.എസ്-ഫിലിപ്പീൻസ് സൈനിക പരിശീലനം ആരംഭിച്ചു
text_fieldsമനില: തായ്വാനെ ചൊല്ലി യു.എസും ചൈനയും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കെ, അമേരിക്കയും ഫിലിപ്പീൻസും എക്കാലത്തെയും വലിയ സൈനിക പരിശീലനം ആരംഭിച്ചു. ദക്ഷിണ ചൈന കടലിലും തായ്വാൻ ഉൾക്കടലിലും നടത്തുന്ന സൈനിക പരിശീലനത്തിൽ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.
ഏപ്രിൽ 28 വരെ നീളുന്ന പരിശീലനത്തിൽ 12,200 യു.എസ് സൈനികർ, 5400 ഫിലിപ്പീൻസ് സൈനികർ, 111 ആസ്ട്രേലിയൻ സൈനികർ എന്നിവർ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ യുദ്ധക്കപ്പലുകൾ, യുദ്ധ വിമാനങ്ങൾ, പേട്രിയറ്റ് മിസൈലുകൾ, റോക്കറ്റ് വിക്ഷേപിണികൾ തുടങ്ങിയവയും പരിശീലനത്തിൽ പങ്കുചേരും. ആരെയും പ്രകോപിപ്പിക്കാനല്ല പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിലിപ്പീൻസ് വക്താവ് കേണൽ മൈക്കൽ ലോജിക്കോ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.