Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2026 11:22 PM IST Updated On
date_range 22 Aug 2026 11:22 PM ISTഐക്യരാഷ്ട്രസഭക്ക് 85 കോടി ഡോളർ നൽകാൻ യു.എസ്
text_fieldsbookmark_border
വാഷിങ്ടൺ: ഐക്യരാഷ്ട്രസഭക്ക് നൽകാനുള്ള 500 കോടി ഡോളർ സംഭാവനയിൽനിന്ന് 85 കോടി ഡോളർ നൽകാൻ യു.എസ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച വിശദാംശം സർക്കാർ കോൺഗ്രസിനെ അറിയിച്ചു.
വിപുലമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട ശേഷം ട്രംപ് ഭരണകൂടം ഐക്യരാഷ്ട്രസഭക്ക് നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിത്. യു.എൻ ബജറ്റിലേക്കുള്ള കുടിശ്ശികയുടെ ഭാഗമായി 72.5 കോടി ഡോളറും ഹെയ്തിയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുമുള്ള സമാധാന ദൗത്യങ്ങൾക്കായി 12.5 കോടി ഡോളറും കൈമാറാനാണ് തീരുമാനമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചു. യു.എൻ അംഗത്വവുമായി ബന്ധപ്പെട്ട് 500 കോടി ഡോളറിന്റെ കുടിശ്ശികയാണ് അമേരിക്കക്കുള്ളതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

