പ്രമുഖ ടി.വി അവതാരക ബാർബറ വാൾട്ടേഴ്സ് അന്തരിച്ചു
text_fieldsബാർബറ വാൾട്ടേഴ്സ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം (ഫയൽ ചിത്രം)
ന്യൂയോർക്: അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ അവതാരകയും അഭിമുഖങ്ങളിലൂടെ ശ്രദ്ധേയയുമായിരുന്ന ബാർബറ വാൾട്ടേഴ്സ് (93) അന്തരിച്ചു. 40 വർഷം എ.ബി.സി നെറ്റ്വർക്കിൽ പ്രവർത്തിച്ച അവരുടെ അഭിമുഖങ്ങൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
മുൻ ക്യൂബൻ പ്രസിഡൻറ് ഫിദൽ കാസ്ട്രോ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി, മുൻ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈൻ, വിവിധ കാലങ്ങളിലെ അമേരിക്കൻ പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി ലോകനേതാക്കളുടെ അഭിമുഖം നടത്തി.
1961ൽ റിപ്പോർട്ടറായി കരിയർ ആരംഭിച്ച ബാർബറ 1976ൽ എ.ബി.സി ന്യൂസിലെ ആദ്യ വനിത അവതാരകയായി. 2015ലായിരുന്നു അവസാന പരിപാടി. ടി.വി ഗൈഡ് പുറത്തുവിട്ട എക്കാലത്തെ മികച്ച 50 ടി.വി അവതാരകരുടെ പട്ടികയിൽ ബാർബറ 34ാം സ്ഥാനത്തെത്തി. വനിത മാധ്യമപ്രവർത്തകർക്ക് മാത്രമല്ല, മൊത്തം വനിതകൾക്കുതന്നെ പ്രചോദനം നൽകി പുതുപാത വെട്ടിത്തുറന്ന വ്യക്തിയാണ് ബാർബറ വാൾട്ടേഴ്സ് എന്ന് വാൾട്ട് ഡിസ്നി കമ്പനി സി.ഇ.ഒ റോബർട്ട് ബോബ് ഇഗർ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.