സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് റാക്ക്

ദക്ഷിണേന്ത്യയിലെ പത്തിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റാക്ക് ഗ്രൂപ് സ്റ്റാര്‍ട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന അലൂവിയ റോയല്‍ കണക്ട് പരിപാടിയില്‍ പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും പത്തുവര്‍ഷ പദ്ധതിയും റാക്ക് ഗ്രൂപ് സി.ഇ.ഒയും ചെയര്‍മാനുമായ ഷിബിലി റഹ്‌മാന്‍ പ്രഖ്യാപിച്ചു.

ഏര്‍ണിക്കോ മലയാളത്തിന്റെ ഫൗണ്ടര്‍ ഫഹീം ഷാഹിദ് കെ.സി, യുവസംരംഭക അവാര്‍ഡിന് അര്‍ഹനായ മുഹമ്മദ് സിനാന്‍ കെ.കെ എന്നിവര്‍ക്കാണ് ആദ്യഘട്ട സീഡ് ഫണ്ടിങ് പിന്തുണ ലഭിച്ചത്. മാലിന്യ സംസ്‌കരണത്തിന് ഗെയിം സ്വഭാവം കൊണ്ടുവരുന്ന പദ്ധതിക്കാണ് സിനാന്‍ വിജയിയായത്.

സീഡ് ഫണ്ടിങ്ങിനൊപ്പം അവ സ്വീകരിക്കുന്ന സംരംഭകര്‍ക്ക് ബ്രാന്‍ഡിങ്, പൊസിഷനിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും തുടര്‍പിന്തുണയും ഉറപ്പാക്കുന്നതാണ് പദ്ധതി. പിന്തുണ തേടുന്ന യുവസംരംഭകര്‍ക്ക് www.racpartners.in എന്ന വെബ് വിലാസത്തില്‍ ബന്ധപ്പെടാം.

Tags:    
News Summary - Rack announces Rs 300 crore scheme for startups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.