ആറ് ദിവസത്തിനിടെ സെൻസെക്സിലുണ്ടായത് 2000 പോയിന്റ് നേട്ടം; ഓഹരി വിപണി റെക്കോഡ് ഉയരത്തിലേക്ക്

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടം. ആറ് ദിവസങ്ങൾക്കുള്ളിൽ 2000 പോയിന്റ് നേട്ടമാണ് ഉണ്ടായത്. ഈ വർഷം ഏപ്രിലിന് ശേഷം ഇതാദ്യമായാണ് വിപണിയിൽ ഇത്രയും വലിയ നേട്ടമുണ്ടായത്.

സെ​ൻസെക്സിൽ ഇന്ന് 400 പോയിന്റ് നേട്ടമുണ്ടായി. ഏറ്റവും ഉയർന്ന നിരക്കായ 85,978.25 പോയിന്റിൽ നിന്നും അഞ്ച് ശതമാനം ഇടിവിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ലാണ് സെൻസെക്സ് റെക്കോഡിലേക്ക് എത്തിയത്. നിഫ്റ്റിയും റെക്കോഡായ 26,277.35 പോയിന്റിലേക്ക് എത്തിയത് അന്നായിരുന്നു. നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ നിന്നും അഞ്ച് ശതമാനം ഇടിവിലാണ് വ്യാപാരം നടത്തുന്നത്.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകളാണ് വിപണിക്ക് കരുത്താകുന്നത്. റേറ്റിങ് ഏജൻസിയായ എസ്&പി ഗ്ലോബൽ ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയതും ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്താകുന്നത്. ബി.ബി.ബി മൈനസിൽ നിന്നും ബി.ബി.ബി ആയാണ് എസ്&പി ഗ്ലോബൽ ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്.

പുടിൻ-സെലൻസ്കി ചർച്ചകൾക്ക് പിന്നാലെ യുദ്ധം അവസാനിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട് ഇത് വിപണിക്ക് കരുത്താകുന്നു​ണ്ട്. ഇതിനൊപ്പം ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും വിപണിക്ക് കരുത്താകുന്നുണ്ട്. അതേസമയം, വ്യാപാര യുദ്ധം കൂടുതൽ ശക്തമായാൽ അത് വിപണിക്ക് തിരിച്ചടിയുണ്ടാകും.

Tags:    
News Summary - Sensex registers longest winning streak since April, up 2,000 points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT