എൽസ പ്രമീഷ്
കോഴിക്കോട്: രണ്ടു സുഹൃത്തുക്കൾക്കിടയിലെ ആത്മബന്ധത്തിന്റെ കഥ പറയുന്ന നോവലുമായി പതിമൂന്നുകാരി. ചെലവൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ എൽസ പ്രമീഷ് ആണ് വായനാദിനത്തിൽ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഇന്ന് സ്കൂൾ അങ്കണത്തിൽ കൂട്ടുകാരുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലാണ് നോവൽ പ്രകാശനം. നല്ല സുഹൃത്തുകൾ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റത്തെയാണ് ‘ഓറഞ്ച് നിറമുള്ള നാരങ്ങാ മിഠായി’ എന്ന നോവലിലൂടെ എൽസ വരച്ചുകാട്ടുന്നത്.
കഴിഞ്ഞ വായനാദിനത്തിൽ 10 കഥകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു ‘കാത്തു’ എന്ന എൽസ. കുഞ്ഞുമനസ്സിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളും കോർത്തിണക്കിയ കൊച്ചുകൊച്ചു കഥകൾ ചേർത്താണ് കഴിഞ്ഞ വർഷം ‘ഞാനും എന്റെ കുഞ്ഞുലോകവും’ എന്ന പുസ്തകം പുറത്തിറക്കിയത്.
കൊച്ചുകുട്ടികൾ പോലും മൊബൈൽ ഫോണിനും പലവിധ ലഹരിക്കും അടിപ്പെടുന്ന ഈ കാലത്ത് എഴുത്തിലും വായനയിലും ലഹരി കണ്ടെത്തുകയാണ് ഈ കൊച്ചു മിടുക്കി. പ്രമീഷിന്റെയും ജിഷ തോമസിന്റെയും മകളാണ് എൽസ. സഹോദരൻ എഡ്വിൻ. മാൻകൈൻഡ് ലിറ്ററേച്ചർ ആണ് എൽസയുടെ എന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.