തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല നടത്തുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. www.sgou.ac.in ലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. പത്ത് ത്രിവത്സര ബിരുദ കോഴ്സുകൾ, ആറ് നാല് വർഷ ബിരുദ കോഴ്സുകൾ, 12 പി.ജി കോഴ്സുകൾ, മൂന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എം.ബി.എ, എം.സി.എ കോഴ്സുകളും ഈ വർഷം ആരംഭിക്കും. ഇതിന് യു.ജി.സി അംഗീകാരം ലഭിച്ചതായും വൈസ്ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ അർഹരായ എല്ലാവർക്കും പഠനത്തിന് അവസരമൊരുക്കുന്നതാണ് ഓപൺ സർവകലാശാലയുടെ സവിശേഷത. പ്രവേശനത്തിന് ടി.സി നിർബന്ധമല്ല.
ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി എന്നിവയിൽ ബി.എയും ബി.ബി.എ, ബി.കോം, എന്നിവയാണ് നാലുവർഷ ഓണേഴ്സ് കോഴ്സുകൾ. ബി.എസ്സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, ബി.എ നാനോ എന്റർപ്രണർഷിപ്, ബി.സി.എ, ബി.എ അറബിക്, ഹിന്ദി, സംസ്കൃതം, അഫ്ദലുൽ ഉലമ, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് എന്നീ മൂന്നുവർഷ ബിരുദ കോഴ്സുകളും എം.കോം, എം.എ ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ ബിരുദാനന്തര കോഴ്സുകളുമാണ് ഉള്ളത്.
മറ്റൊരു സർവകലാശാല/ കോളജിൽ റെഗുലര്‍, വിദൂര വിദ്യാഭ്യാസ രീതിയിൽ കോഴ്സ് ചെയ്യുന്നവർക്ക് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ മറ്റൊരു ബിരുദ കോഴ്സിന് ചേരാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനായി സ്കോളര്‍ഷിപ് സ്കീം നടപ്പാക്കുമെന്നും വൈസ്ചാൻസലർ അറിയിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ വി.പി. പ്രശാന്ത്, ഡോ. പി.പി. അജയകുമാര്‍, ഡോ. സി. ഉദയകല, ഡോ. എ. ബാലകൃഷ്ണന് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഓപൺ സർവകലാശാലയിൽ അടുത്ത അധ്യയന വർഷം ബി.എഡ് ഉൾപ്പെടെ ആറ് പുതിയ കോഴ്സുകൾ ആരംഭിക്കും. ബി.എഡിന് പുറമെ ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എസ്.ഡബ്ല്യു, എം.എസ്സി മാത്തമാറ്റിക്സ്, എം. ലിബ്, ബി. ലിബ് എന്നിവയാണ് പുതിയ കോഴ്സുകൾ. ഇതിന് പുറമെ ഗവേഷണ കോഴ്സുകളും ആരംഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.