സൗജന്യ പരിശീലനം
കോട്ടയം: മാനവിക വിഷയങ്ങളിലെ യു.ജി.സി നെറ്റ്/ജെ.ആര്.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഫോണ്‍: 0481-2731025, 9495628626.
ഓണേഴ്സ് ബിരുദം
അഫിലിയേറ്റഡ് കോളജുകളിലെ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റിന് ആഗസ്റ്റ് 19ന് വൈകീട്ട് അഞ്ചുവരെ cap.mgu.ac.inൽ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്സി ഇലക്ട്രോണിക്സ് (2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. (studentportal.mgu.ac.in)
മൂന്നാം സെമസ്റ്റര്‍ എം.എസ്സി ഫിസിക്സ് (2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ രണ്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 മുതല്‍ 2018 വരെ അഡ്മിഷനുകൾ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 10 മുതല്‍ നടക്കും. ആഗസ്റ്റ് 25 വരെ ഫീസടച്ച് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.