ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ യു.ജി, പി.ജി സീറ്റുകളിൽ ഈ അക്കാദമിക വർഷം കാര്യമായ വർധനയുണ്ടാകും. 8,000ത്തോളം സീറ്റുകളാണ് വർധിപ്പിക്കുന്നതെന്ന് ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) മേധാവി ഡോ. അഭിജിത് സേത് പറഞ്ഞു. സീറ്റ് വർധനക്കായി മെഡിക്കൽ കോളജുകളിലെ സൗകര്യങ്ങളും മറ്റും വിലയിരുത്തുന്ന പ്രക്രിയ നടക്കുകയാണ്.
നീറ്റ് യു.ജി ആദ്യ റൗണ്ട് കൗൺസിലിങ് പൂർത്തിയായി. രണ്ടാം ഘട്ടം ആഗസ്റ്റ് 25ന് തുടങ്ങിയേക്കും. സ്വകാര്യ മെഡിക്കൽ കോളജുകൾ അനധികൃതമായി അധിക സീറ്റ് നേടിയത് സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമാവുകയും സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് ഈ വർഷം സീറ്റ് എണ്ണം കുറയുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് എം.ബി.ബി.എസിന് 1,18,098 സീറ്റുകളാണുള്ളത്. ഇതിൽ 59,782 എണ്ണം സർക്കാർ കോളജുകളിലാണ്. പി.ജി സീറ്റുകളുടെ എണ്ണം 53,960 ആണ്. ഇത് സർക്കാർ കോളജുകളിൽ 30,029 എണ്ണമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.