പി.ജി, ബി.എഡ്: ഇനിയും അപേക്ഷിക്കാം
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്റെ രണ്ടാംഘട്ടത്തിന് ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും. ആഗസ്റ്റ് 20ന് വൈകീട്ട് അഞ്ചുവരെ cap.mgu.ac.inല്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ പ്രവേശനം എടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്സി സ്പേസ് സയന്‍സ്, എം.എസ്സി കെമിസ്ട്രി, എം.എ ഇക്കണോമെട്രിക്സ് (2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ രണ്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: studentportal.mgu.ac.in.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ബോട്ടണി (2023 അഡ്മിഷന് തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ മൂന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.