എൽ.പി/യു.പി സ്കൂൾ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്) കോഴ്സ് പഠിക്കാം. നാല് സെമസ്റ്ററുകളായുള്ള രണ്ടുവർഷ റെഗുലർ കോഴ്സാണിത്. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ടി.ടി.ഐ) 2025-27 വർഷം നടത്തുന്ന ‘ഡി.എൽ.എഡ്’ കോഴ്സ് പ്രവേശനത്തിന് ആഗസ്റ്റ് 11 വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും അപേക്ഷ ഫോറ മാതൃകയും https://education.kerala.gov.inൽ അനൗൺസ്ലമെന്റ് വിഭാഗത്തിൽ ലഭ്യമാണ്.വിവിധ ജില്ലകളിലായി സർക്കാർ/എയ്ഡഡ് മേഖലയിൽ 101 ടി.ടി.ഐകളുമാണുള്ളത്. പട്ടിക വിജ്ഞാപനത്തിലുണ്ട്.
സർക്കാർ/ എയ്ഡഡ് ടി.ടി.ഐ പ്രവേശനത്തിന് നിർദിഷ്ട ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം. അല്ലെങ്കിൽ ‘0202-01-102-97-03 other receipt’ എന്ന അക്കൗണ്ട്ഹെഡിൽ അഞ്ച് രൂപ ട്രഷറിയിലടച്ച ചലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം അതത് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലാണ് സമർപ്പിക്കേണ്ടത്. മാനേജ്മെന്റ് ക്വോട്ട അപേക്ഷയുടെ പ്രിന്റൗട്ട് രജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ട മാനേജർക്കും പകർപ്പ് ഡി.ഡി.ഇമാർക്കും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.