സുബ്ബയ്യൻ
പാലക്കാട്: നഗരമധ്യത്തിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി എസ്. സുബ്ബയ്യനെയാണ് (40) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് സ്വദേശിനിയായ 46കാരിയാണ് കൊല്ലപ്പെട്ടത്. സുബ്ബയ്യൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ ശരീരത്തിൽ 80 പരിക്കുകൾ ഉണ്ടായിരുന്നതായി എ.എസ്.പി രാജേഷ് കുമാർ പറഞ്ഞു. യുവതിയുടെ നെഞ്ചിലും ചുണ്ടിലും രഹസ്യഭാഗത്തും പരിക്കുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊന്നതെന്നാണ് നിഗമനമെന്നും ഭാര്യ എന്ന് പറഞ്ഞാണ് പ്രതി ഇവരെ ആശുപത്രിയിൽ എത്തിച്ചതെന്നും എ.എസ്.പി പറഞ്ഞു.
ജൂലൈ 30ന് രാത്രിയാണ് സ്റ്റേഡിയം ബൈപാസിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് സുബ്ബയ്യൻ യുവതിയെ ഓട്ടോറിക്ഷയിൽ ജില്ല ആശുപത്രിയിലെത്തിച്ചത്. യുവതി അബോധാവസ്ഥയിലായിരുന്നെന്ന് ഓട്ടോ ഡ്രെെവർ പറഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ജില്ല ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൗൺ സൗത്ത് സ്റ്റേഷനിലെ കോൺസ്റ്റബിൾ എ. വിജുവിന് തടഞ്ഞുവെക്കുകയായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പീഡന വിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.