ബസിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരി-തിരൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കാവുംപുറത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി സക്കീറാണ് (48) പിടിയിലായത്.

കടുങ്ങാത്തുകുണ്ടില്‍ നിന്ന് ബസിൽ കയറിയ പെണ്‍കുട്ടിക്ക് നേരെയാണ് പുത്തനത്താണിയില്‍ നിന്ന് കയറിയ പ്രതി ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർഥിനി കണ്ടക്ടറോട് പറഞ്ഞിട്ടും യാത്രക്കാരനെ പൊലീസിൽ ഏൽപ്പിക്കാതെ കാവുംപുറത്ത് ഇറങ്ങിപോകാൻ അനുവദിച്ചതിന് വളാഞ്ചേരി പൊലീസ് ബസ് പിടിച്ചെടുത്തിരുന്നു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ബസ് കണ്ടക്ടർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബഷീർ, താനൂർ ഡിവൈ.എസ്.പി പ്രമോദ്, വളാഞ്ചേരി സി.ഐ ബഷീർ സി. ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അജിത്, എസ്.സി.പി.ഒമാരായ ഹാരിസ്, നിതിൻ, സി.പി.ഒ നിതീഷ്, ഡാൻസഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - College student sexually assaulted on bus; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.