ആലപ്പുഴയിൽ യുവാക്കളുടെ കത്തിക്കുത്ത്; രണ്ട്പേർ കസ്റ്റഡിയിൽ

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് വെട്ടേറ്റു. കണ്ണൂർ സ്വദേശി റിയാസിനാണ് വെട്ടേറ്റത്. തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവർ ചേർന്നാണ് റിയാസിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിനെ തുടർന്നാണ് മർദനമെന്നാണ് വിവരം.

താക്കീത് നൽകിയിട്ടും പിൻമാറാത്തതാണ് കത്തിക്കുത്തിൽ അവസാനിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. റിയാസിനെ അന്വേഷിച്ച് സിബിയും വിഷ്ണുലാലും ആലപ്പുഴയിൽ എത്തുകയായിരുന്നു എന്നാണ് വിവരം.  

Tags:    
News Summary - Youth stabbed in Alappuzha; Two in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.