ആമിര്‍ ഖാന്റെ വീട്ടില്‍ 25 അംഗ ഐ.പി.എസ് സംഘം; സത്യാവസ്ഥ എന്തെന്ന് നെറ്റിസൺസ്!ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വീട്ടിൽ നിന്ന് 25 അംഗ ഐ.പി.എസ് സംഘം ഇറങ്ങിപ്പോകുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യലിടത്തിൽ വൈറലാകുന്നത്. എന്തിനാണ് ഇത്രയും പൊലീസ് ഉദ്യോഗസ്ഥര്‍ ആമിറിന്റെ വീട്ടിലെത്തിയത് എന്നതിന് വ്യക്തതയില്ല. സംഭവത്തെ കുറിച്ച് ആമിര്‍ ഖാനോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ പൊലീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സിത്താരേ സമീന്‍പര്‍' വലിയ വിജയമായിരുന്നു. നേരത്തെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ഉന്നതര്‍ക്കായി താരം ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. അത്തരത്തില്‍ പ്രത്യേക പ്രദര്‍ശനം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘടിപ്പിച്ചിട്ടുണ്ടാവാമെന്ന് ചിലർ ചൂണ്ടികാട്ടുന്നു. സൗഹൃദ സന്ദര്‍ശനം ആവാമെന്ന് പറയുന്നവരുമുണ്ട്. എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് നെറ്റിസൺസും.
ആഗസ്റ്റ് 14 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പങ്കെടുക്കാൻ ആമിർ തയ്യാറെടുത്തിരിക്കുന്ന സമയത്താണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. നിലവിലെ ബാച്ചിലെ ഐ.പി.എസ് ട്രെയിനികൾ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചക്ക് അഭ്യർത്ഥിച്ചിരുന്നുവെന്നും ആമിർ ഖാൻ അവരെ തന്റെ വസതിയിലേക്ക് ക്ഷണിച്ചതാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും ആമിർ ഖാൻ വിഷയത്തിൽ ഔദ്യോഗിക സ്ഥീരികരണം നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.