ബദായി ദോ, ഡോക്ടർ ജി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷീബ ഛദ്ദ 1998 മുതൽ സിനിമയിൽ സജീവമാണ്. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും അഭിനയിച്ച ദിൽ സേ എന്ന ചിത്രമായിരുന്നു ഷീബയുടെ ആദ്യ ചിത്രം. പിന്നീട് ഫിർ ബി ദിൽ ഹേ ഹിന്ദുസ്ഥാനി, റയീസ്, സീറോ എന്നീ ചിത്രങ്ങളിൽ അവർ ഷാരൂഖിനൊപ്പം അഭിനയിച്ചു. എന്നാൽ സിനിമ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ ഷീബക്ക് ഷാരൂഖിനെ പരിചയമുണ്ട്. ഇരുവരും ഡൽഹിയിലെ ഹാൻസ് രാജ് എന്ന കോളജിൽ നിന്നാണ് ബിരുദം നേടിയത്.
ഷാരൂഖിന് ഷീബയേകാൾ എട്ട് വയസ്സ് കൂടുതലായിരുന്നു. എന്നാൽ, റയീസ് (2017), സീറോ (2018) എന്നീ ചിത്രങ്ങളിൽ അവർ അദ്ദേഹത്തിന്റെ അമ്മയുടെ വേഷത്തിലാണ് അഭിനയിച്ചത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ഷീബ ഷാരൂഖിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചത്.
'സീറോയിലും റയീസിലും ഞാൻ അദ്ദേഹത്തിന്‍റെ അമ്മയായി അഭിനയിച്ചു. പക്ഷേ, അദ്ദേഹം എന്റെ കോളജിലെ സീനിയറാണ്. ഹൻസ് രാജിലെ എന്റെ സീനിയറാണെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാൻ ഞാൻ മറന്നുപോയെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. ഡൽഹിയിൽ ഒരു അഭിമുഖത്തിനായി പോയപ്പോൾ അദ്ദേഹം റയീസിൽ എന്റെ അമ്മയായി അഭിനയിക്കുന്ന ഒരു നടിയുണ്ടെന്നും അവരെ സൂക്ഷിക്കണം, അവർ അതിശയകരമാണെന്നും പറഞ്ഞിരുന്നു' - ഷീബ പറഞ്ഞു.
തങ്ങൾ കെട്ടിപ്പിടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ഷാരൂഖ് തന്‍റെ അടുത്ത് വന്ന് തൊടുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചിരുന്നതായും നടി പറഞ്ഞു. അതേ അഭിമുഖത്തിൽ, അമ്മ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് അവർ സംസാരിച്ചു. പകുതി തവണയും തന്നെക്കാൾ 10-12 വയസ്സ് മാത്രം പ്രായം കുറഞ്ഞ ആൺകുട്ടികളുടെ അമ്മയായി അഭിനയിക്കുന്നു. ടെലിവിഷനിൽ 30 വയസ്സുള്ള ഒരാൾ പോലും മുതിർന്ന ആൺകുട്ടികളുടെ അമ്മയായി അഭിനയിക്കുന്നു. ആദ്യം അത് ഞെട്ടലായിരുന്നു. പക്ഷേ ഇപ്പോൾ അത് വെറും ജോലിയാണെന്ന് മനസിനെ പറഞ്ഞ് മനസിലാക്കിയതായും ഷീബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.