പ്രതികാരത്തിന്‍റെ കഥയുമായി ഷാജി കൈലാസ്, പ്ലാന്‍ററായി ജോജു; ഹൈറേഞ്ചിൽ 'വരവ്' ഒരുങ്ങുന്നു

ടീ എസ്റ്റേറ്റ് പ്ലാന്‍ററുടെ സാഹസികമായ ജീവിത കഥപറയുകയാണ് ഷാജി കൈലാസിന്‍റെ പുതിയ ചിത്രം വരവ്. ജോജു ജോർജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്‍റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഏ.കെ. സാജന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം വോൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫാണ്. വൻ ബജറ്റിൽ പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം - സുജിത് വാസുദേവ്. എഡിറ്റിങ്-ഷമീർ മുഹമ്മദ്.

കലാസംവിധാനം - സാബു റാം. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും - ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. സെപ്റ്റംബർ ആറു മുതലാണ് ചിത്രീകരണം ആരംഭിക്കുക. മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം.   

Tags:    
News Summary - Shaji Kailas Joju George Movie Varavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.