കോഴിക്കോട്: രുചിവൈവിധ്യത്തിന്റെ പായസപ്പെരുമക്ക് മാറ്റുക്കൂട്ടാൻ വിധികർത്താക്കളായി സെലിബ്രിറ്റി ഷെഫുമാരും പാചകവിദഗ്ധരുമെത്തുന്നു. മാധ്യമം ‘ഡെസേർട്ട് മാസ്റ്റർ’ ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന പായസമത്സരത്തിൽ, 20 വർഷമായി വിദേശത്തും സ്വദേശത്തും മുൻനിര ഇന്റർനാഷനൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഷെഫായിരുന്ന, ഇന്റർനാഷനൽ ഫുഡ് കൺസൽട്ടന്റ്, റസ്റ്ററന്റ് കൺസൽട്ടന്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഷെഫ് വിനോദ് വടശ്ശേരി, സെലിബ്രിറ്റി ഷെഫും ടെലിവിഷൻ താരവും എന്റർടെയിനറുമായ ഷെഫ് ഷാനിദ് എന്ന ഷെഫ് ഷാൻ, കുക്കിങ് ആൻഡ് ബേക്കിങ് രംഗത്ത് പത്തു വർഷത്തോളം സജീവ സാന്നിധ്യമായ പാചകവിദഗ്ധയും കളിനറി സ്കിൽ ട്രെയിനറുമായ ശ്രുതി അജിത്ത്, ലുലു ഹൈപർമാർക്കറ്റ് കാലിക്കറ്റിലെ എക്സിക്യൂട്ടീവ് ഷെഫായ ആർ. തിരുവെങ്കിടസാമി എന്നിവർ വിധികർത്താക്കളായി എത്തും.
വിനോദ് വടശ്ശേരി, ഷാൻ, ശ്രുതി അജിത്ത്, ആർ. തിരുവെങ്കിടസാമി
ആഗസ്റ്റ് 31ന് കോഴിക്കോട് ലുലു മാളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 20 മത്സരാർഥികളാണ് മാറ്റുരക്കാനെത്തുക. രുചികരമായ വ്യത്യസ്ത തരം പായസം തയാറാക്കാൻ അറിയാവുന്നവരാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരത്തിനെത്തുന്നത്. രുചി വൈവിധ്യങ്ങളുടെ കൈപുണ്യം ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം ഒരുക്കുകയാണ് പായസപ്പെരുമ. രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9645 00 7116 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.