ബട്ടർമിൽക്ക് പാൻകേക്ക്
ആവശ്യമായ സാധനങ്ങൾ
1. ഗോതമ്പ് പൊടി - 1 കപ്പ്
2. ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
3. പഞ്ചസാര - 2 ടേബിൾസ്പൂൺ
4. ഉപ്പ് - അര ടീസ്പൂൺ
5. ബട്ടർമിൽക്ക് - ഒന്നര കപ്പ്
6. മുട്ട - 2
7. ഉരുക്കിയ വെണ്ണ - 3 ടേബിൾസ്പൂൺ
8. വാനില എസ്സെൻസ് - അര ടീസ്പൂൺ
9. ചോക്ലേറ്റ് സോസും ബെറികളും - വിളമ്പാൻ
പാകം ചെയ്യുന്ന വിധം
1. ഒരു ആഴത്തിലുള്ള പാത്രത്തിൽ, ഗോതമ്പ് പൊടി, ബേക്കിങ് പൗഡർ, പഞ്ചസാര, ഉപ്പ് എന്നിവ ഒരുമിച്ച് ചേർക്കുക.
2. മറ്റൊരു പാത്രത്തിൽ, ബട്ടർമിൽക്ക്, മുട്ട, ഉരുക്കിയ വെണ്ണ, വാനില എസ്സെൻസ് എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തയാറാക്കിയ ഗോതമ്പ് പൊടിയിൽ ചേർത്ത് നന്നായി യോജിപ്പിച്ച് മിനുസമാർന്ന ബാറ്റർ തയാറാക്കുക.
3. ഒരു നോൺ-സ്റ്റിക്ക് പാൻ കുറഞ്ഞ തീയിൽ ചൂടാക്കി, അതിലേക്ക് തയാറാക്കിയ ബാറ്റർ കുറച്ച് ഒഴിച്ച്, ഒന്നോ രണ്ടോ മിനിറ്റ് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വേവിക്കുക. മറുവശത്തേക്ക് മറിച്ചിട്ട് ഒരു മിനിറ്റ് കൂടി വേവിച്ച്, തീയിൽ നിന്ന് നീക്കം ചെയ്യുക. ബാക്കിയുള്ള ബാറ്റർ ഉപയോഗിച്ച് പാൻകേക്ക് തയാറാക്കി ചോക്ലേറ്റ് സോസും ബെറികളും ചേർത്ത് ചൂടോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.