ചോക്ലറ്റ് ക്രീം ഡെസേർട്ട്
1. ചോക്ലറ്റ് കേക്ക് - ഡെസേർട്ട് ബേസിന് ആവശ്യത്തിന്
2. ക്രീം ചീസ് - 230 ഗ്രാം
3. ഫ്രെഷ് ക്രീം - 1/2 കപ്പ്
4. വിപ്പിങ് പൗഡർ - 1/2 കപ്പ്
5. കണ്ടൻസ്ഡ് മിൽക്ക് - 400 മില്ലി
6. കുക്കിങ് ചോക്ലറ്റ് - 2 കപ്പ് (അരിഞ്ഞത്)
7. വെണ്ണ - 1 ടീസ്പൂൺ
1. കേക്ക് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിക്കുക, ആവശ്യമുള്ള കനം അനുസരിച്ച് ഒരു ചതുരാകൃതിയിലുള്ള പാനിൽ നിരത്തുക.
2. മറ്റൊരു പാത്രത്തിൽ, ക്രീം ചീസ്, ക്രീം, വിപ്പിങ് പൗഡർ, 150 മില്ലി കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് നന്നായി അടിക്കുക. കേക്ക് കഷ്ണങ്ങൾക്ക് മുകളിൽ ഒഴിച്ച് ഏകദേശം 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
3. കുക്കിങ് ചോക്ലറ്റ്, വെണ്ണ, ബാക്കിയുള്ള കണ്ടൻസ്ഡ് മിൽക്ക് എന്നിവ മൈക്രോവേവിൽ ഏകദേശം 1 അല്ലെങ്കിൽ 1 1/2 മിനിറ്റ് ഉരുക്കുക. നന്നായി ഇളക്കി തണുപ്പിച്ച ക്രീമിന് മുകളിൽ ഒഴിച്ച് 20 - 30 മിനിറ്റ് കൂടി തണുപ്പിക്കുക. ഇത് കഷ്ണങ്ങളാക്കി മുറിച്ച് സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.