ചെമ്മീൻ ഫ്രൈ
എന്നും ഒരേ മസാല അല്ലാതെ ഇത്തിരി ഒന്നു മാറ്റിപ്പിടിച്ചാലോ. വെളിച്ചെണ്ണയിൽ ആണിത് വറുത്തെടുക്കേണ്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.
ചെമ്മീന്‍ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക. ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും കറിവേപ്പിലയും മിക്സിയുടെ ജാറിൽ ഒട്ടും വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി ചേര്‍ക്കുക.
ഇനി കഴുകിയെടുത്ത ചെമ്മീന്‍ ഒട്ടും വെള്ളമില്ലാതെ ഈ മസാലക്കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 1/2 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവയ്ക്കുക. (ഒരു രാത്രി മുഴുവന്‍ ഫ്രിജിൽ വച്ചാല്‍ വളരെ നല്ലതാണ്). ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.
പൊരിക്കുമ്പോള്‍ കുറച്ച് കറിവേപ്പില കൂടി ചേര്‍ക്കുക മണവും രുചിയും കൂടും. പ്ളേറ്റിങ് ചെയ്യുന്നതിനായി മയോണൈസും കെച്ചപ്പും കൂടെ യൊജിപ്പിച്ചു സോസ് ഉണ്ടാക്കി അതൊഴിച്ചു അതിനു മുകളിലായി ഓരോ ചെമ്മീനും ഇട്ടു സെർവ് ചെയ്യാം. ഭംഗിക്ക് വേണ്ടി വെള്ള എള്ളൂ മുകളിൽ തൂവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.