ടർക്കിഷ് ചിക്കൻ കപ്പാമ
1. കോഴി കഷണങ്ങള്‍ ആക്കിയത്- 1 കിലോ
2. ഉപ്പ് - പാകത്തിന്
3. കുരുമുളകുപൊടി- 1 ടീസ്പൂണ്‍
4. പൊടിച്ച കറുവപ്പട്ട- 1 ടീസ്പൂണ്‍
ഇതെല്ലാംകൂടി കോഴിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വെച്ചതിനു ശേഷം ഒലിവ് ഓയിലില്‍ രണ്ടു വശവും ചെറുതായി മൊരിച്ചെടുക്കുക.
1. സവാള അരിഞ്ഞത്- 3 എണ്ണം
2. പൊടിയായി അരിഞ്ഞ വെളുത്തുള്ളി- 2 ടേബ്ള്സ്പൂണ്
3. തക്കാളി പ്യൂരി- 2 കപ്പ്
4. ഉരുളക്കിഴങ്ങ് ചതുര കഷണമാക്കിയത്
-2 എണ്ണം
5. ചുവപ്പും പച്ചയും കാപ്സിക്കം ചതുര കഷണമാക്കിയത്- 1 കപ്പ്
6. പഞ്ചസാര- 1 ടീസ്പൂണ്‍
7. ചതച്ച ഉണക്കമുളക്- 1 ടീസ്പൂണ്‍
8. ജീരകപ്പൊടി- 1 ടീസ്പൂണ്‍
9. കറുവപ്പട്ട ചെറിയ കഷണം- 1
10. വെള്ളം ആവശ്യത്തിന്
കോഴി മൊരിച്ച ഓയിലിലേക്ക് സവാള, വെളുത്തുള്ളി ഇട്ട് വഴറ്റി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി പ്യൂരി ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് പാകത്തിന് വെള്ളവും ഉപ്പും പഞ്ചസാര, കിഴങ്ങ്, കറുവപ്പട്ടയും ഇടുക. ഇതിലേക്ക് മൊരിച്ച കോഴിയും ചേര്‍ത്ത് തിളപ്പിച്ച് കുറുകിയ കറിയാക്കുക.
ഇതിലേക്ക് കാപ്സിക്കം ചേര്‍ത്ത് തീ ഓഫാക്കി വെക്കുക. ഇനി ഇതൊരു ബേക്ക് ചെയ്യാന്‍ പറ്റിയ ഗ്ലാസ് പാത്രത്തിലേക്ക് മാറ്റണം. ശേഷം മൈദയും എള്ളും ഉപ്പും കൂട്ടി വെള്ളം ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചു പാത്രത്തിന്റെ മുകളില്‍ പൊതിയണം.
പിന്നീട് മുട്ട അടിച്ച് ഒരു ബ്രഷ് കൊണ്ട് ഇതിനു മുകളില്‍ തടവി ഓവനില്‍വെച്ച് മൈദ നല്ല ഗോള്‍ഡന്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.