റാഗി-പരിപ്പ് പ്രഥമൻ

ഓണം സ്പെഷ്യൽ റാഗി-പരിപ്പ് പ്രഥമൻ

ചേരുവകൾ

  • റാഗി (പഞ്ഞപ്പുല്ല്) - 1/2 കപ്പ്
  • ചെറുപയർ പരിപ്പ് - 2 കപ്പ്
  • നെയ്യ് - 2 ടേബ്ൾ സ്പൂൺ
  • ശർക്കര - 500 ഗ്രാം
  • ഏലക്കാപൊടി - 1/4 ടീസ്പൂൺ
  • ചുക്ക് പൊടി - 1 നുള്ള്
  • അത്തിപ്പഴം (Fig) - 2 എണ്ണം
  • തേങ്ങാ - 1 വലുത് (ഒന്നും രണ്ടും മൂന്നും പാലിന്)
  • ചൗവ്വരി - 1/4 കപ്പ്

തയാറാക്കേണ്ടവിധം:

പഞ്ഞപ്പുല്ലും ചെറുപയർ പരിപ്പും ചൗവ്വരിയും കുതിർത്ത്, അരിച്ചുവാരി വേവിച്ച് വെക്കുക. ശർക്കര ചീകി 1 ടേബ്ൾ സ്പൂൺ വെള്ളം ഒഴിച്ച് തിളപ്പിച്ച് ഒരു പാത്രത്തിലേക്ക് തെളിച്ചൂറ്റി വെക്കുക. തേങ്ങാ ചുരണ്ടി ഒന്നും രണ്ടും മൂന്നും പാലുകൾ എടുക്കുക. അത്തിപ്പഴം കുതിർത്ത് നന്നായി അടിച്ച് വക്കുക.

ഒരു ഉരുളിയിലേക്ക് ശർക്കരപ്പാനി ഒഴിച്ച് അൽപമൊന്ന് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച ചേരുവകൾ ചേർക്കുക. നെയ്യൊഴിച്ച് അൽപനേരം ഇളക്കി യോജിപ്പിക്കുക. അത്തിപ്പഴം അരച്ച് വച്ചത് ചേർക്കുക. മൂന്നാം പാൽ ഒഴിച്ച് അൽപമൊന്ന് തിളപ്പിക്കുക. ഇത് അൽപം വറ്റിയാൽ രണ്ടാം പാൽ ഒഴിക്കുക. ഇതും കുറച്ചൊന്ന് വറ്റിയാൽ ഒന്നാം പാൽ ചേർക്കാം. ചുക്കുപൊടിയും ഏലക്കാപൊടിയും ഇട്ട് ഇളക്കി വാങ്ങുക. 

Tags:    
News Summary - How to Onam Special Ragi -Parippu Payasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.