പാർട്ടിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച യാത്രയായിരുന്നു വി.എസിന്റെ ബഹ്റൈൻ സന്ദർശനം. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ രജതജൂബിലി സമാപന പരിപാടിയിൽ പങ്കെടുക്കാനാണ് അന്ന് വി.എസ് ബഹ്റൈനിലേക്കെത്തുന്നത്. എന്നാൽ, രണ്ടുതവണ വി.എസിന്റെ യാത്രക്ക് പാര്‍ട്ടി അനുമതി നല്‍കിയിരുന്നില്ല. ബഹ്റൈനിലെ പാർട്ടിയുടെ അനുഭാവ സംഘടനയുടെ അറിവോടെയല്ല വി.എസ് യാത്രക്കൊരുങ്ങുന്നതെന്ന കാരണത്താലായിരുന്നു പാർട്ടി അന്ന് വിസമ്മതിച്ചത്. എന്നാൽ, പിന്നീട് ആ കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷമാണ് യാത്രക്ക് സമ്മതം ലഭിക്കുന്നത്. അന്ന് വെള്ളാപ്പള്ളിയുടെ നിലപാടുകളുടെ വിരുദ്ധ പക്ഷത്ത് നിൽക്കുന്ന വി.എസ് ബഹ്റൈനിലെ എസ്.എൻ.ഡി.പി അനുകൂല പ്രവാസി സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതും ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു.
ബഹ്റൈന്‍ യാത്രക്കൊരുങ്ങിയ വി.എസിനെ വിലക്കിയിട്ടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം വി.എസ് തന്നെ തിരുത്തിയിരുന്നു. തന്നെ വിലക്കിയത് വാക്കാൽ മാത്രമല്ലെന്നും രേഖാമൂലമാണെന്നും വി.എസ് ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു വിലക്കില്ലെന്നാണ് അന്ന് കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് ആവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.