അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിക്ക് ഹമദ് രാജാവ് ഓർഡർ ഓഫ് ബഹ്‌റൈൻ (വിസാം അൽ ബഹ്‌റൈൻ) ഫസ്റ്റ് ക്ലാസ് അവാർഡ് കൈമാറുന്നു
മനാമ: ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയെ ഓർഡർ ഓഫ് ബഹ്‌റൈൻ (വിസാം അൽ ബഹ്‌റൈൻ) ഫസ്റ്റ് ക്ലാസ് അവാർഡ് നൽകി ആദരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ അംബാസഡർ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഹമദ് രാജാവ് അദ്ദേഹത്തെ ആദരിച്ചത്.
കഴിഞ്ഞ ദിവസം സഫ്രിയ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആദരവ് നൽകിയത്. യു.എസുമായുള്ള തങ്ങളുടെ ദീർഘകാല ചരിത്രപരമായ ബന്ധങ്ങളിലും തന്ത്രപരമായ പങ്കാളിത്തത്തിലും ബഹ്‌റൈനുള്ള അഭിമാനം കൂടുക്കാഴ്ചക്കിടെ ഹമജ് രാജാവ് അംബാസഡറെ അറിയിച്ചു. പൊതുവായ ലക്ഷ്യങ്ങളും പരസ്പര താൽപ്പര്യങ്ങളും പിന്തുടർന്ന് ദശാബ്ദങ്ങളായി തുടരുന്ന സഹകരണമാണ് ഈ ബന്ധത്തിന്‍റെ പ്രത്യേകതയെന്നും ഹമദ് രാജാവ് പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എസ് സന്ദർശനത്തിന്‍റെ വിജയകരമായ നേട്ടങ്ങളും ഇരുവരും ചർച്ചചെയ്തു. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ യു.എസ് അംബാസഡർ നടത്തിയ ശ്രമങ്ങളെയും രാജാവ് പ്രശംസിച്ചു. ആദരവ് നൽകിയതിൽ ഹമദ് രാജാവിന് സ്റ്റീവൻ സി. ബോണ്ടി നന്ദി അറിയിച്ചു. ബന്ധം ദൃഢപ്പെടുത്തുന്നതിലുള്ള ഹമദ് രാജാവിന്‍റെ നേതൃത്വത്തെയും പിന്തുണയെയും പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.