ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ വേളയിൽ

വി.​എ​സ് (ഫ​യ​ൽ)  z സ​ത്യ​ൻ പേ​രാ​മ്പ്ര

പവിഴദ്വീപിലുദിച്ച ചെന്താരകം

 

മ​നാ​മ: സ​മ​ര​പോ​രാ​ട്ട​ത്തി​ന്‍റെ വി​പ്ല​വ സൂ​ര്യ​ന് അ​ന്ത്യാ​ഞ്ജ​ലി. ഒ​രു നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞ വി​ജ​യ​ഗാ​ഥ​ക്ക് 102ൽ ​വി​രാ​മം. കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം, പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ​ന്നി വി​ശി​ഷ്ട പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ച വി.​എ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലോ​ക മ​ല​യാ​ളി​ക​ൾ ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. അ​​പ​​വാ​​ദ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ​​ക്കും പ​​ത്മ​​വ്യൂ​​ഹ​​ങ്ങ​​ൾ​​ക്കു​​മ​​പ്പു​​റം പോ​​രാ​​ളി​​യാ​​യി തു​​ട​​ർ​ന്നി​രു​ന്ന വി.​​എ​​സ്, പ്രാ​യം ത​ള​ർ​ത്തു​ന്ന​തു​വ​രെ കേ​​ര​​ള​​ത്തി​​ന്‍റെ കാ​​വ​​ലാ​​ളാ​​യി അ​​ടി​​സ്ഥാ​​ന​​വ​​ർ​​ഗ പോ​​രാ​​ളി​​യാ​​യി ക​​ല​​ഹി​​ച്ചു​​കൊ​​ണ്ടേ​​യി​​രു​​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ വീ​ര്യ​മു​ള്ള പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്നു എ​ക്കാ​ല​വും അ​ദ്ദേ​ഹം.

തു​റ​ന്ന ജീപ്പിൽ ഇന്ത്യൻ സ്കൂളിൽ ഒരുക്കിയ വേദിയിലേക്ക് വരുന്ന വി.എസ് (ഫയൽ)

 

2015 ഡി​സം​ബ​ർ 18ന് ​ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ വി.​എ​സ് തീ​ർ​ത്ത ഓ​ളം ഇ​ന്നും പ​ല​രു​ടെ​യും ഓ​ർ​മ​ക​ളി​ൽ ജ്വ​ലി​ച്ചു​നി​ൽ​ക്കു​ന്നു​ണ്ട്. എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്‍ സ്വീ​ക​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ ആ​വേ​​ശ​ത്തി​ലാ​ഴ്ത്തി​യാ​യി​രു​ന്നു വി.​എ​സി​ന്റെ വ​ര​വ്.

ആ​ളാ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ഇന്ത്യൻ സ്കൂളിന്റെ മുറ്റത്തേക്ക് രം​ഗ​പ്ര​വേ​ശം ചെ​യ്ത വി.​എ​സി​നെ ബ​ഹ്റൈ​ൻ പ്ര​വാ​സി​ക​ൾ മ​റ​ന്നി​ട്ടി​ല്ല. 15 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് മ​റ്റൊ​രു ഗ​ൾ​ഫ് രാ​ജ്യ​ത്ത് അ​ന്ന് വി.​എ​സ് എ​ത്തു​ന്ന​ത്.

ബ​ഹ്റൈ​ന്‍ ശ്രീ​നാ​രാ​യ​ണ ക​ള്‍ച​റ​ല്‍ സൊ​സൈ​റ്റി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി​രു​ന്നു വി.​എ​സ് ബ​ഹ്റൈ​നി​ൽ ആ​ദ്യ​മാ​യെ​ത്തി​യ​ത്. ഡി​സം​ബ​ർ 18 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ച വി.​എ​സ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ബ​ഹ്റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​ല്‍ പ്ര​തി​ഭ​യൊ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ആ​യി​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വേ​ദി​യെ​യും സ​ദ​സ്സി​നെ​യും പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച വാ​ക്കു​ക​ളു​മാ​യി വി.​എ​സ് അ​ന്ന് ജ്വ​ലി​ച്ചു​നി​ന്നി​രു​ന്നു.

 

ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ശ​നി​യാ​ഴ്ച രാ​ത്രി വി.​എ​സ് ബ​ഹ്റൈ​നോ​ട് യാ​ത്ര പ​റ​ഞ്ഞെ​ങ്കി​ലും പ​വി​ഴ​ദ്വീ​പി​ലെ പ്ര​വാ​സി മ​ന​സ്സു​ക​ളി​ൽ അ​ന്ന് വി.​എ​സ് തീ​ർ​ത്ത വി​പ്ല​വം ഇ​ന്നും അ​ല​യ​ടി​ക്കാ​റു​ണ്ടെ​ന്ന​താ​ണ് സ​ത്യം.ആ ​വി​പ്ല​വ സൂ​ര്യ​ന്‍റെ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ തീ​വ്ര​സ്മ​ര​ണ​ക​ളാ​ൽ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ.

വി.എസ്. എ​ന്നും അ​ധ്വാ​നി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടൊ​പ്പം ജീവിച്ച നേതാവ്- ഡോ. ബി. രവിപിള്ള

 

കൊല്ലം റാവിസ് ഹോട്ടൽ ഉദ്ഘാടന വേളയിൽ വി.എസ്. അച്യുതാനന്ദനെ

ഡോ. ബി. രവിപിള്ള ആദരിക്കുന്നു (ഫയൽ)

കേ​ര​ള​ത്തെ ഇ​ന്ന​ത്തെ കേ​ര​ള​മാ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ വി.എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വ​ഹി​ച്ചി​ട്ടു​ള്ള പ​ങ്ക് അ​നി​ഷേ​ധ്യ​മാ​ണ്. ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച ജീ​വി​ത​മാ​ണ് അദ്ദേഹത്തിന്‍റേ​ത്. ഐ​ക്യ​കേ​ര​ളം രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ശേ​ഷം ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ​യും ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ലും മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നും അ​ധ്വാ​നി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടൊ​പ്പം, ചൂ​ഷ​ണ​ത്തി​നെ​തി​രെ നി​ല​കൊ​ണ്ടി​ട്ടു​ള്ള നേ​താ​വാ​ണ് വി.എ​സ്. അദ്ദേഹവുമായി വളരെയേറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. എന്‍റെ കൊല്ലത്തെ സംരഭത്തിന്‍റെ ഉദ്ഘാടനത്തിന് അപ്രതീക്ഷിതമായി അദ്ദേഹം പങ്കെടുത്തത് എനിക്ക് വളരെയേറെ സന്തോഷം നൽകിയിരുന്നു. ഇന്നും ആ മുഹൂർത്തം ഞാൻ കൃതജ്ഞതയോടെ‍യാണ് ഓർക്കാറുള്ളത്.

രവി പിള്ള ഫൗണ്ടേഷന്‍റെ കാരുണ്യരവം പദ്ധതിക്ക് അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം കേരള ജനതയോടൊപ്പം എനിക്ക് വ്യക്തി പരമായും തീരാ നഷ്ടമാണ്. ഈ അവസരത്തിൽ എന്‍റെയും ആർ.പി. ഗ്രൂപ് ഓഫ് കമ്പനീസിന്‍റെയും ദുഃഖാർഥമായ അനുശോചനം അറിയിക്കുന്നു.

ആ​ധു​നി​ക കേ​ര​ള ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ര​ണ്ട​ക്ഷ​രം- ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ

 

പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ സ​മ​ര ഭൂ​മി​യി​ൽ നി​ന്ന് മ​തി​കെ​ട്ടാ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ര​ണ്ട​ക്ഷ​ര​മാ​ണ് വി.​എ​സ്. എ​ന്ന് ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ. ക​ണ്ണേ ക​ര​ളെ എ​ന്ന് കേ​ര​ളം അ​ദ്ദേ​ഹ​ത്തെ വെ​റു​തെ വി​ളി​ച്ച​ത​ല്ല. കേ​ര​ള ജ​ന​ത​യു​ടെ ഒ​ടു​ങ്ങാ​ത്ത സ​മ​ര​വീ​ര്യം നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കൈ​ക​ളി​ലേ​ന്തു​ക​യാ​യി​രു​ന്നു വി.​എ​സ്. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി നി​ന്ന​വ​രി​ൽ നൂ​റ് വ​യ​സ്സ് പി​ന്നി​ട്ട ആ​ദ്യ വ്യ​ക്തി​ത്വം കൂ​ടി​യാ​ണ് സ​ഖാ​വ് വി.​എ​സ്. നി​രാ​ലം​ബ​ർ​ക്കും, സാ​ധാ​ര​ണ​ക്കാ​ർ​ക്കും, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ നാ​നാ വി​ഭാ​ഗം ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും എ​ന്നു​വേ​ണ്ട പ​രി​സ്ഥി​തി, സ്വ​ത​ന്ത്ര സോ​ഫ്റ്റ് വെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ​കാ​ല രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ അ​ർ​ഥ​മ​റി​ഞ്ഞു ഏ​റ്റെ​ടു​ത്ത് മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് നി​ല​പാ​ട് എ​ടു​പ്പി​ച്ചും സ്വ​ന്തം നി​ല​പാ​ടു​ക​ൾ പു​തു​ക്കി പ്പ​ണി​ഞ്ഞും മാ​തൃ​ക​യാ​യി​രു​ന്നു വി.​എ​സ്. അ​ഴി​മ​തി​ക്കും വ​ർ​ഗീ​യ​ത​ക്കും എ​തി​രെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ര​ങ്ങ​ൾ ന​യി​ച്ച് നി​ല​പാ​ടു​ക​ൾ പു​തു​ക്കി​പ്പ​ണി​യു​ക മാ​ത്ര​മ​ല്ല, കാ​ലാ​നു​സൃ​ത​മാ​യി സ്വ​യം ന​വീ​ക​രി​ക്കു​ക​യും, ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് അ​ത് വി​പു​ല​മാ​ക്കി അ​തു​വ​ഴി താ​നു​ൾ​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും എ​തി​ർ മു​ന്ന​ണി​യു​ടെ പോ​ലും നി​ല​പാ​ടു​ക​ളെ സ്വാ​ധീ​നി​ക്കു​ക​യും തി​രു​ത്തു​ക​യും ചെ​യ്തു. 2015 ൽ​ബ​ഹ്റൈ​ൻ ന​ൽ​കി​യ​സ്വീ​ക​ര​ണ​വും ആ ​സ​ന്ദ​ർ​ശ​നം കൊ​ണ്ട് പ്ര​വാ​സി​യാ​യ മ​ല​യാ​ളി​ക​ളെ​യാ​കെ ത്ര​സി​പ്പി​ച്ച​തും ഇ​ത്ത​രു​ണ​ത്തി​ൽ പ്ര​തി​ഭ ഓ​ർ​ത്ത് പോ​കു​ന്നു. ത​ന്‍റെ നൂ​റ്റൊ​ന്നാം വ​യ​സ്സി​ൽ മ​ൺ​മ​റ​ഞ്ഞ ക​ർ​മ​യോ​ഗി​യാ​യ വി​പ്ല​വ​കാ​രി​യു​ടെ അ​ത്യു​ജ്ജ്വ​ല സ്മ​ര​ണ​ക്ക് മു​ന്നി​ൽ പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം ന​മ്ര​ശി​ര​സ്ക​രാ​യി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ജീ​വി​തം കൊ​ണ്ട് വി​പ്ല​വം തീ​ർ​ത്ത നേ​താ​വ് -​ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ

 

വി.​എ​സ്. സ്വ​ജീ​വി​തം കൊ​ണ്ട് വി​പ്ല​വം തീ​ർ​ത്ത നേ​താ​വാ​യി​രു​ന്നു​വെ​ന്ന് ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഇ​റ​ക്കി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച​പ്പോ​ഴും പൗ​ര​രാ​ഷ്ട്രീ​യ​ത്തെ​യും അ​തു​ന്ന​യി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നും ജ​ന​വി​കാ​ര​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കാ​നും സാ​ധി​ച്ചു​വെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ മ​നു​ഷ്യ​ത്വ പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വ​ഴി​ക​ളി​ൽ​നി​ന്ന് വേ​റി​ട്ട വ​ഴി സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. താ​നു​ൾ​ക്കൊ​ണ്ട ആ​ശ​യ​ത്തി​ൽ അ​ണു​വി​ട വ്യ​തി​ച​ലി​ക്കാ​തെ നി​ല​കൊ​ള്ളു​ന്ന​തോ​ടൊ​പ്പം മ​റു​പ​ക്ഷ​ത്തെ ശ​രി​ക​ളോ​ട് നീ​തി​പു​ല​ർ​ത്താ​നും ക​ഴി​ഞ്ഞ അ​പൂ​ർ​വം നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു സ​ഖാ​വ് വി.​എ​സ് പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​നു​ക​ര​ണീ​യ​മാ​യ ഒ​ട്ടേ​റെ മാ​തൃ​ക​ക​ളാ​ണ് അ​ദ്ദേ​ഹം പ​ക​ർ​ന്ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. 

അ​തി​ശ​ക്ത​മാ​യി നി​ല​കൊ​ണ്ട നേ​താ​വ് -കെ.​എം.​സി.​സി

 

വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്റെ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ അ​നു​ശോ​ചി​ച്ചു.വി​ശ്വ​സി​ച്ചി​രു​ന്ന രാ​ഷ്ട്രീ​യാ​ദ​ര്‍ശ​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യി നി​ല​കൊ​ണ്ട​യാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍ട്ടി​യി​ല്‍ മ്യൂ​ല്യ​ച്യു​തി​യു​ണ്ടാ​കു​ന്നു​വെ​ന്ന തോ​ന്ന​ലു​ണ്ടാ​കു​മ്പോ​ള്‍ അ​ദ്ദേ​ഹം പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് ത​ന്നെ സ്വ​ര​മു​യ​ര്‍ത്തി. സി.​പി.​ഐ.​എ​മി​ല്‍ ഇ​ന്ന് കാ​ണാ​നാ​വാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഉ​ട​മ​യാ​യി​രു​ന്നു വി.​എ​സ് എ​ന്ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ധീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​കീ​യ നേ​താ​വ് - ഒ.​ഐ.​സി.​സി

 

കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ അ​ന്യം മ​റ​ക്കാ​നാ​കാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് വി​എ​സ്. ശു​ദ്ധ​മാ​യ രാ​ഷ്ട്രീ​യ​ത​യും ജ​ന​കീ​യ​മാ​യ നി​ല​പാ​ടു​ക​ളും അ​ദ്ദേ​ഹം എ​പ്പോ​ഴും നി​ല​നി​ർ​ത്തി. ദീ​ർ​ഘ​കാ​ലം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ന്ന​ണി​യി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, ക​ര്‍മ​നി​ഷ്ഠ​യും നി​സ്വാ​ര്‍ത്ഥ​ത​യും കൊ​ണ്ട് എ​ല്ലാ​രു​ടെ​യും സ്നേ​ഹ​വും ബ​ഹു​മാ​ന​വും നേ​ടി​യെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. വി.​എ​സി​ന്റെ ജീ​വി​ത രീ​തി​ക​ളും, നി​ല​പാ​ടു​ക​ളും ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ന് സ്വ​ന്തം ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ആ​യി​രു​ന്നു. ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​ടെ മു​ഖം ആ​യി​രു​ന്നു വി.​എ​സ് എ​ന്നും ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ജ​വാ​ദ് വ​ക്കം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ചു.

എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​ൻ കാ​ട്ടി​യ ധൈ​ര്യം ആ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ വി.​എ​സി​നെ സ്വീ​കാ​ര്യ​നാ​ക്കി​യ​ത് എ​ന്നും ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി അ​നു​സ്മ​രി​ച്ചു.

Tags:    
News Summary - Expatriates recall VS's 2015 visit to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.