ഗസ്സയിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു -ഒ.സി.ഒ

മസ്കത്ത്: ഗസ്സയിലേക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ). ഗസ്സ മുനമ്പിലെ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായം നൽകണമെന്ന ആവശ്യങ്ങളും അഭ്യർഥനകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാന് പുറത്ത് മാനുഷിക സഹായം എത്തിക്കുന്നതിന് ഉത്തരവാദിത്തം ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷന് (ഒ.സി.ഒ) മാത്രമാണ്. സുൽത്താനേറ്റിനുള്ളിലെ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ഏക അംഗീകൃത ഔദ്യോഗിക സ്ഥാപനവും ഒ.സി.ഒയാണ്. ഗസ്സയിലെ സംഭവ വികസങ്ങൾ നിരന്തരം നിരീക്ഷിക്കുകയും മാനുഷിക പ്രശ്നത്തിന് സർക്കാർ വലിയ പ്രാധാന്യവും നൽകുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങൾ സംഘടിതവും ഫലപ്രദവുമായ രീതിയിൽ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഒ.സി.ഒ പറഞ്ഞു.

ഗസ്സയിലെ ആക്രമണം ആരംഭിച്ചതുമുതൽ, സാധനങ്ങൾ തീരുന്നതുവരെ പ്രാദേശിക വിപണിയിൽനിന്ന് അടിയന്തര സഹായം നൽകിക്കൊണ്ട് ഒ.സി.ഒ അതിന്റെ മാനുഷിക ശ്രമങ്ങൾ ആരംഭിച്ചു. സുൽത്താനേറ്റിൽ ചികിത്സക്കായി യുദ്ധത്തിൽ പരിക്കേറ്റവരുടെ ആദ്യ ബാച്ചിനെ സ്വീകരിക്കുകയും ചെയ്തു. ദുരിതാശ്വാസവും വൈദ്യസഹായവും വഹിച്ചുള്ള 16 നേരിട്ടുള്ള എയർലിഫ്റ്റുകൾ ഈജിപ്തിലേക്കും ജോർഡനിലേക്കും സർവിസ് നടത്തി.

അതിർത്തികൾ അടച്ചിട്ടതിനാൽ ഒ.സി.ഒ ഉൾപ്പെടെ പല സംഘടനകളുടെയും സഹായം എത്തിക്കുന്നതൽ തടസ്സം നേരിടുകയും ചെയ്യുന്നുണ്ട്. കൂടാതെ കെയ്‌റോയിലെ ഒമാൻ എംബസി, അമ്മാനിലെ സുൽത്താനേറ്റ് എംബസി, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ഫലസ്തീൻ റെഡ് ക്രസന്റ്, ജോർഡനിയൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ച് ആഴ്ചതോറും തുടർച്ചയായി ശ്രമങ്ങൾ തുടരുന്നു. അതിർത്തികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിക്കുകയണെന്നും അവസരം ലഭിക്കുന്ന മുറക്ക സഹായം എത്തിക്കാൻ അതോറിറ്റി പൂർണ്ണ സന്നദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Efforts to deliver emergency aid to Gaza continue - OCO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.