സുഹാർ എണ്ണ സംഭരണ ടാങ്കിൽ തീപിടിത്തം

മസ്കത്ത്: സുഹാർ വ്യാവസായിക തുറമുഖത്തെ ഒ.ക്യുവിന്റെ എണ്ണ സംഭരണ ടാങ്കിൽ തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല.

വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) അഗ്നിശമന സേനാംഗങ്ങൾ, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങൾ എന്നിവർ സംയുക്തമായാണ് തീ അണച്ചത്.

തീ നിയന്ത്രണവിധേയമാക്കുന്നതിൽ കമ്പനിയുടെ പ്രത്യേക അഗ്നിശമന യൂനിറ്റുകൾ മികച്ച പിന്തുണയാണ് നൽകിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Fire breaks out in Suhar oil storage tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.