ഇബ്ര വിലായത്തിൽ നിർമിക്കുന്ന മത്സ്യ മാർക്കറ്റിന്റെ രൂപരേഖ
ഇബ്ര: വടക്കൻ ശർഖിയ ഗവർണറേറ്റ് ഇബ്ര വിലായത്തിലെ പുതിയ മത്സ്യ മാർക്കറ്റിന്റെ നിർമാണം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ആരംഭിച്ചു വ്യാപാരം വർധിപ്പിക്കുക, സമുദ്രോത്പന്ന വിൽപന മേഖലയെ ഉത്തേജിപ്പിക്കുക, സമുദ്രോത്പന്നങ്ങൾ ലഭ്യമാക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന മത്സ്യ വിപണികളും ഔട്ട്ലെറ്റുകളും വികസിപ്പിക്കുക തുടങ്ങി മന്ത്രാലയത്തിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
2,081 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ മാർക്കറ്റ് ഒരുങ്ങുന്നത്. 12 മത്സ്യ പ്രദർശന പ്ലാറ്റ്ഫോമുകൾ, ഐസ് നിർമാണ യൂനിറ്റ്, കാത്തിരിപ്പ് മുറി, പമ്പ് റൂം, പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. മന്ത്രാലയം നേരിട്ട് ധനസഹായം നൽകുന്ന 50,000 റിയാലിന്റെ പദ്ധതി 2026 ലെ രണ്ടാം പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.