അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിന് സാധ്യത

മസ്കത്ത്: ഇന്ന് മുതൽ വരും ദിവസങ്ങളിലായി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിയും മണലും ഉയർന്നേക്കും.

ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. എല്ലാ റോഡ് ഉപയോക്താക്കളും പ്രത്യേകിച്ച്, സലാല റോഡിലൂടെ (ഹൈമ–തുംറൈത്ത്) വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Tags:    
News Summary - Strong winds expected in Al Wusta and Dhofar governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.