മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി തീർഥാടക മക്കയിൽ നിര്യാതയായി. കാസർകോട് ഉപ്പള സ്വദേശി ആരിഫ (59) ആണ് മരിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. ഹജ്ജിലെ പ്രധാന കർമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ പനി ബാധിച്ചു. ദുൽഹജ്ജ് 12-ലെ കല്ലേറ് കർമം പൂർത്തിയാക്കി മിനയിൽ നിന്ന് നേരത്തെ മടങ്ങി അസീസിയിലെ താമസസ്ഥലത്ത് എത്തിയതായിരുന്നു.
അവിടെ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.