അബൂദബിയിൽ ശ്രദ്ധയാകർഷിച്ച്​ അത്തച്ചമയ ഘോഷയാത്ര

അബൂദബി: ഓണത്തിന്റെ വരവറിയിച്ച് അബൂദബിയിലും അത്തച്ചമയ ഘോഷയാത്ര. യു.എ.ഇയിൽ ആദ്യമായി സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയിൽ നിരവധി പ്രവാസി മലയാളികൾ പ​ങ്കെടുത്തു. അബൂദബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടന്ന ഘോഷയാത്രയിൽ നിരവധിപേർ അണിചേർന്നു.

മ്മടെ തൃശൂർ’, അബൂദബി മലയാളി സമാജം എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തനിമ ഒട്ടും ചോരാതെയാണ് അത്തച്ചമയ ഘോഷയാത്ര അബൂദബിയിൽ ഒരുക്കിയത്. കഥകളി, തെയ്യം, തിറ, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങളെ ഒന്നിച്ച് അണിനിരത്തി നടത്തിയ പരിപാടി വിദേശികളും ആസ്വദിച്ചു.

ഇതോടനുബന്ധിച്ച് തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലയാളി സമാജത്തിന്റെ 12 അംഗ സംഘടനാ പ്രവർത്തകർക്കു പുറമെ മറ്റു സംഘടനകളിലുള്ളവരും ഘോഷയാത്രയിൽ പങ്കെടുത്തു. ‘മ്മടെ തൃശൂർ’ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ, ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ, മ്മടെ തൃശൂർ ഇവന്റസ്‌ ഹെഡ് അസി ചന്ദ്രൻ, ട്രഷറർ രശ്മി രാജേഷ്, ട്രഷറർ യാസിർ അറാഫത്ത്, ജാസിർ, സലിം, ദീപേഷ്, രഞ്ജിത് ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Dubai athachamaya goshayathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.