സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആരംഭിച്ച ഓണച്ചന്ത ഗോൾഡ് എഫ്.എം ആർ.ജെ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, ചാക്കോ ഊളക്കാടന്‍, മീഡിയ വണ്‍ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസര്‍, സഫാരി സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവർ സമീപം
ഷാര്‍ജ: ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ‘ഓണച്ചന്ത’ക്ക് തുടക്കം. ഓണച്ചന്തയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഗോൾഡ് എഫ്.എം ആർ.ജെ വൈശാഖ് നിർവഹിച്ചു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, ചാക്കോ ഊളക്കാടന്‍, മീഡിയ വണ്‍ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസര്‍, സഫാരി സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തനിമ നിലനിര്‍ത്തി പഴയകാല ഓണച്ചന്തയെ ഓര്‍മിപ്പിക്കും വിധം ഓണത്തിനാവശ്യമായ എല്ലാ അവശ്യസാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് ഓണച്ചന്ത സഫാരി ഒരുക്കിയിട്ടുള്ളത്. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയില്‍ ആറാം തവണയാണ് ഓണച്ചന്ത നടത്തുന്നത്.
ലോകമെമ്പാടും ഓണം ആഘോഷിക്കുന്നവേളയില്‍ ഓണത്തിനുവേണ്ട എല്ലാ ഉത്പന്നങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഓണച്ചന്തയാണ് സഫാരി ഒരുക്കിയിട്ടുള്ളതെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. നാട്ടിന്‍ പുറത്തെ ഓണച്ചന്തയെ ഓമിപ്പിക്കും വിധം ഓണ സദ്യക്കാവശ്യമായ പച്ചക്കറികള്‍ ഇത്തവണ ഒരു ലോറിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങിയ എല്ലാം ഓണച്ചന്തയുടെ ഭാഗമായി സഫാരിയില്‍ നിന്ന് ലഭിക്കും. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ ലഭ്യമാണ്.
25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ ഓണ സദ്യയാണ് സഫാരി ബേക്കറി ആൻഡ് ഹോട്ഫുഡ് സഫാരി ഒരുക്കിയിരിക്കുന്നത്. രണ്ട് ഓണസദ്യകള്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണക്കോടിയായി ഒരു കസവുമുണ്ടും സൗജന്യമായും നല്‍കും. ഡിപ്പാര്‍ട്മെന്‍റ് സ്റ്റോറിൽ നിന്ന് 150 ദിര്‍ഹത്തിന് സാരി ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് വാങ്ങുമ്പോള്‍ 75 ദിര്‍ഹത്തിന്‍റെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഇത് ഉപോയോഗിച്ച് ഗാര്‍മെന്റ്സ് ആൻഡ് ഫൂട്ട്വെയര് വിഭാഗങ്ങളില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.