അബൂദബി: കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്റര്‍ (ഐ.എസ്.സി) 2025ലെ ഓണം ആഘോഷിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. പ്രധാന ആകര്‍ഷണമായ ഐ.എസ്.സി എസ്.എഫ്.സി ഓണസദ്യ സെപ്റ്റംബര്‍ 14ന് ഞായറാഴ്ച സംഘടിപ്പിക്കും.
രാവിലെ 11.30 മുതല്‍ ആരംഭിക്കുന്ന സദ്യയില്‍ 4500ലധികം അതിഥികളെയാണ് വരവേല്‍ക്കുക. മലയാളികള്‍ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികളും സ്വദേശികളും വിദേശികളും സദ്യയില്‍ പങ്കുചേരും. പങ്കെടുക്കുന്നവർക്ക് കൂപ്പണ്‍ നിര്‍ബന്ധമാണ്. പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന സദ്യയുടെ തയാറെടുപ്പില്‍ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളാവും.
അന്നുതന്നെ പൂക്കള മത്സരവും അരങ്ങേറും. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ഐ.എസ്.സി പ്രധാന വേദിയില്‍ പരമ്പരാഗത വിനോദങ്ങള്‍ അടക്കം ഓണാഘോഷ പരിപാടികളുണ്ടാവും. സെപ്റ്റംബര്‍ 20 ശനിയാഴ്ച വൈകീട്ട് ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന ഗാനമേളയും മാറ്റേകും.
നവംബര്‍ എട്ടിന് യു.എ.ഇയിലെ വിവിധ ടീമുകള്‍ക്ക് പങ്കെടുക്കുന്ന തിരുവാതിരകളി ഓപണ്‍ മത്സരം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് +97126730066.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.