ദുബൈ: രാജ്യത്തിനകത്തും പുറത്തുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംരംഭമായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ എസ്റ്റാബ്ലിഷ്മെന്റ് (എം.ബി.ആർ.സി.എച്ച്) ഇനി മുതൽ പുതിയ പേരിൽ അറിയപ്പെടും.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചാരിറ്റബ്ൾ എസ്റ്റാബ്ലിഷ്മെന്റ് എന്നാണ് പുതിയ പേര്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പേര് മാറ്റുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എം.ബി.ആർ.സി.എച്ചിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത് ശൈഖ് മുഹമ്മദിന്റെ മേൽനോട്ടത്തിലാണ്. ബന്ധപ്പെട്ട സർക്കാർ അതോറിറ്റികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. യു.എ.ഇയിലും വിദേശത്തും വികസനം, സാംസ്കാരികം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, മതം എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള പദ്ധതികളും കേന്ദ്രങ്ങളും സ്ഥാപിക്കുകയും പിന്തുണക്കുകയും ചെയ്യുകയെന്നതാണ് എം.ബി.ആർ.സി.എച്ചിന്റെ രൂപവത്കരണ ലക്ഷ്യം.
കൂടാതെ, രോഗപ്രതിരോധം, വൈദ്യസഹായം, അർഹരായവർക്ക് സാമ്പത്തിക സഹായവും പിന്തുണയും എത്തിക്കുക തുടങ്ങിയവയും എം.ബി.ആർ.സി.എച്ചിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവരിലേക്കും സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.