ഷാർജ: എമിറേറ്റിൽ ഈ വർഷം ആദ്യ ആറു മാസത്തിൽ കുറ്റകൃത്യങ്ങളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി അധികൃതർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കുമിടയിൽ സുരക്ഷാബോധം ഉറപ്പുവരുത്താനായി ഷാർജയിലെ സുരക്ഷ സംവിധാനങ്ങൾ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിജയത്തെ കുറിച്ച സൂചനയാണിതെന്ന് എമിറേറ്റിലെ പൊലീസ് സ്റ്റേഷനുകളുടെ വകുപ്പ് ഡയറക്ടർ ബ്രി. ഇബ്രാഹീം അൽ അജിൽ പറഞ്ഞു.
സുരക്ഷ ഉദ്യോഗസ്ഥർ മുഴുസമയവും പ്രവർത്തിക്കുന്നതും വിവിധ പ്രദേശങ്ങളിൽ പരിശോധന കേന്ദ്രങ്ങൾ വർധിപ്പിച്ചതും പട്രോളിങ് കൂടിയതും അടക്കമുള്ള നടപടികളാണ് കുറ്റകൃത്യങ്ങൾ കുറയാൻ സഹായകരമായത്. അതോടൊപ്പം പൊതുസമൂഹത്തിൽ സഹകരണത്തിന്റെയും ജാഗ്രതയുടെയും സംസ്കാരം ശക്തിപ്പെടുത്തുന്നതിന് ബോധവത്കരണ കാമ്പയിനും ഷാർജ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ നടപടികളുടെ വിജയത്തെയും സാമൂഹികവും സുരക്ഷയുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളുടെ സംയോജനത്തിന്റെ ഫലം കൂടിയാണ് നേട്ടമെന്ന് ഷാർജ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രി. ഉമർ ബുൽസൂദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.