ഉത്തർ പ്രദേശിൽ എസ്.യു.വി കനാലിലേക്ക് മറിഞ്ഞ് 11 മരണം

ലഖ്നോ: ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച എസ്.യു.വി വാഹനം കനാലിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഗോണ്ടജില്ലയിലെ ബെൽവ ബഹുതയിൽ ഞായറാഴ്ച പുല​ർച്ചെയായിരുന്നു അപകടം. അയോധ്യയിലെ പൃഥ്വിനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. നാല് പേർക്ക് പരിക്കേറ്റു. 15 പേരുമായി യാത്രചെയ്ത വാഹനം അമിത വേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടമായി കനാലിലേക്ക് മറിയുകയായിരുന്നു. 11 പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ​മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം കരയിലെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി.  അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം അറിയിച്ചു.

Tags:    
News Summary - 11 killed as SUV falls into canal in UP’s Gonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.