ഗുവാഹതി: അസമിലുടനീളം കൂട്ട കുടിയിറക്കൽ തുടരുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാജിവെക്കണമെന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മഹ്മൂദ് മദനിയുടെ ആവശ്യം തള്ളി ഹിമന്ത. തന്റേത് അസമീസ് രക്തവും കരുത്തും ധീരതയുമാണെന്നും മഹ്മൂദ് മദനിയെ ലഭിച്ചാൽ അദ്ദേഹത്തെ ബംഗ്ലാദേശിലയക്കുമെന്നും ഹിമന്ത പറഞ്ഞു.
ബുധനാഴ്ച ചേർന്ന ജംഇയ്യത്ത് യോഗത്തിലാണ് കുടിയിറക്കലിൽ കടുത്ത ആശങ്ക അറിയിച്ചത്. 50,000ലേറെ കുടുംബങ്ങളാണ് ഇതുവരെ കുടിയിറക്കപ്പെട്ടത്. ഏറെയും ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകൾ. ഹിമന്തയെ അടിയന്തരമായി പുറത്താക്കി ക്രിമിനൽ നിയമനടപടികൾ ആരംഭിക്കണമെന്ന് രാഷ്ട്രപതിയോടും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോടും യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഹിമന്തയുടെ പ്രസ്താവന. മുമ്പും സമാന സ്വഭാവത്തിലുള്ള വിദ്വേഷ പ്രസ്താവനകൾ നടത്തി അദ്ദേഹം വിവാദത്തിലകപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.