വാതകച്ചോർച്ച ഉണ്ടായ മഹാരാഷ്ട്രയിലെ മരുന്ന് കമ്പനി

മഹാരാഷ്ട്രയിലെ മരുന്ന് കമ്പനിയിൽ വാതകച്ചോർച്ച; നാലു മരണം

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മരുന്ന് കമ്പനിയിൽ നൈട്രജൻ ചോർച്ചയുണ്ടായതിനെ തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്.

താരാപൂരിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ​റേഷനിൽ (എം.ഐ.ഡി.സി) പ്രവർത്തിക്കുന്ന മെഡ് ലെ ഫാർമ കമ്പനിയിലാണ് ഉച്ചക്ക് 2.30നും മൂന്ന് മണിക്കും ഇടയിൽ വാതക ചേർച്ചയുണ്ടായതെന്ന് പാൽഘർ ജില്ല ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കദം പറഞ്ഞു.

പരിക്കേറ്റ ആറ് തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേർ ആറ് മണിയോടെ മരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Gas leak at pharmaceutical company in Maharashtra; four dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.