‘ജസ്റ്റിസ് മുരളീധറിനെ മാറ്റാൻ കേന്ദ്രം സമ്മർദം ചെലുത്തി’; ജസ്റ്റിസ് മദൻ ബി ലോകൂറിന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: നിർഭയനായ ജഡ്ജി എന്നറിയപ്പെടുന്ന ജസ്റ്റിസ് എസ്. മുരളീധറിനെ ഡൽഹി ഹൈകോടതിയിൽനിന്ന് സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാർ സുപ്രീം കോടതി കൊളീജിയത്തിന് മേൽ നിരന്തരം സമ്മർദം ചെലുത്തിയെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂർ. കൊളീജിയത്തിൽ അംഗമായിരുന്ന കാലത്ത് ജസ്റ്റിസ് മുരളീധരന്റെ മാറ്റത്തിന് സർക്കാർ നിർബന്ധിച്ചെങ്കിലും താൻ എതിർത്തതിനാൽ അന്നത് നടന്നില്ല.

 2018 ഡിസംബറിൽ വിരമിച്ച ശേഷവും അദ്ദേഹത്തെ മാറ്റാൻ കേന്ദ്രം സമ്മർദം ചെലുത്തൽ തുടർന്നു. അന്ന് ജസ്റ്റിസ് എ.കെ. സിക്രി എതിർത്തു. 2019 ൽ സിക്രിയുടെ വിരമിക്കലിന് ശേഷവും കേന്ദ്രം സമ്മർദം തുടർന്നു. ഒടുവിൽ സ്വതന്ത്രതക്കും മൂർച്ചയുള്ള വിധിന്യായങ്ങൾക്കും പേരുകേട്ട ജസ്റ്റിസ് മുരളീധറിനെ 2020 ഫെബ്രുവരിയിൽ പഞ്ചാബ് ഹരിയാന ഹൈകോടതിയിലേക്ക് മാറ്റിയെന്നും അടുത്തിടെ ഇറങ്ങിയ ‘സുപ്രീംകോടതി 75ൽ, നീതി പൂർണമായോ’ എന്ന പുസ്തകത്തിലെ ലേഖനത്തിൽ ജസ്റ്റിസ് ലോകൂർ വിശദീകരിച്ചു.

2020ലെ ഡൽഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂർ, ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ തുടങ്ങിയവർക്കെതിരെ കേസെടുക്കാത്തതിന് ഡൽഹി പൊലീസിനെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ഹൈകോടതിയിലേക്ക് മാറ്റിയത്.  

Tags:    
News Summary - Govt Repeatedly Pushed Justice Muralidhar Discloses Justice Lokur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.