ഇന്ത്യൻ ദമ്പതികൾക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ല, ബന്ധുവായാൽപ്പോലും; ഉത്തരവുമായി ബോംബെ ഹൈകോടതി

മുംബൈ: ബന്ധുക്കളായാൽപ്പോലും ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്‍റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് രേവതി മോഹിത് ഡേരേ, നീര ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ച് ബുധനാഴ്ചയാണ് നിർണായക വിധി പ്രഖ്യാപനം നടത്തിയത്.

കേസിൽ പറയുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല ഉള്ളത്. അതിനാൽ തന്നെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ ദത്തെടുക്കാനാകില്ലെന്ന് വിധിയിൽ പറുന്നു. പ്രത്യേക സാഹചര്യത്തിലല്ലാതെ വിദേശ പൗരത്വമുള്ള കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ ദമ്പതികൾക്ക് ആക്ട്  അനുവാദം നൽകുന്നില്ല.

ദമ്പതികൾക്ക് കുട്ടിയെ ദത്തെടുക്കാൻ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കുട്ടിയെ ദത്തെടുക്കുന്നതിന് യു.എസ് നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾ ദമ്പതികൾ അഭിമുഖീകരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. 2019ൽ യു. എസിൽ ജനിച്ച ബന്ധുവായ കുട്ടിയെ ഹരജിക്കാരായ ദമ്പതികൾ ഇന്ത്യയിലേക്ക് കൊണ്ടു വരികയായിരുന്നു.

Tags:    
News Summary - Indians have no fundamental right to adopt US citizen child of relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.