ന്യൂഡൽഹി: ബലാത്സംഗകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. ഡൽഹിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അബുസായിർ സാഫിയെന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.
സലൂൺ മാനേജറായാണ് യുവതി ജോലി ചെയ്യുന്നത്. ഇവർ കഴിഞ്ഞ വർഷമാണ് സാഫിക്കെതിരെ ബലാത്സംഗ പരാതി നൽകിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് സാഫിയേയും അമൻ ശുക്ലയെന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് സാഫിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് കൺട്രോൾ റൂമിലേക്ക് പെൺകുട്ടിക്ക് വെടിയേറ്റുവെന്ന കോൾ ആദ്യം ലഭിക്കുന്നത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് വെടിയേറ്റ വിവരം പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പെൺകുട്ടിക്ക് ബോധം വന്നുവെന്നും ഇപ്പോൾ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹി സൗത്ത്-വെസ്റ്റ് ഡി.സി.പി അറിയിച്ചു. കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പിസ്റ്റൾ ഉപയോഗിച്ചാണ് സാഫി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.