‘ഞാൻ ഒരു രാജാവല്ല, അതാഗ്രഹിക്കുന്നുമില്ല’; ആ ആശയ​ത്തോടു തന്നെ എതിർപ്പെന്നും രാഹുൽ

ന്യൂഡൽഹി: ഒരു ‘രാജാവാകാൻ’ താൻ ആഗ്രഹിക്കുന്നിലെന്നും ആ ആശയത്തിന് തന്നെ താൻ എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന പേരിൽ ഒരു ദിവസം നീണ്ടുനിന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഹുൽ പ്രസംഗം ആരംഭിച്ചയുടൻ വിജ്ഞാൻ ഭവൻ ഹാളിലെ സദസ്സ്  ‘ഈസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസ ഹോ’ ( ഈ രാജ്യത്തെ രാജാവ് എങ്ങനെയായിരിക്കണം? രാഹുൽ ഗാന്ധിയെപ്പോലെ ആയിരിക്കണം) എന്നീ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ആരോപിച്ച് രാഹുൽ മുമ്പ് അദ്ദേഹത്തെ ‘രാജാ’ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചിരുന്നു. 

Full View


Tags:    
News Summary - Rahul Gandhi at Legal Conclave: ‘I'm Not a King, Nor Do I Want to Be One’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.