deepak

പിടികൂടിയ മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റിയ പാമ്പുസ്നേഹി കടിയേറ്റ് മരിച്ചു

ഭോപ്പാൽ: പിടികൂടിയ മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റിയ പാമ്പുസ്നേഹി കടിയേറ്റ് മരിച്ചു. മധ്യ​പ്രദേശിലെ ഗുണ ജില്ലയിൽ വർഷങ്ങളായി പാമ്പുകളെ പിടികൂടി സുരക്ഷിതമായ സ്ഥാനങ്ങളിൽ കൊണ്ടുവിടുന്ന പാമ്പുപിടിത്തക്കാരനായ ദീപക് മഹാവർ ആണ് മരിച്ചത്. ജില്ലയിലെ മിക്ക ഭാഗങ്ങളിലുമുള്ള വീടുകൾ, ഫാമുകൾ, സ്കൂളുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പാമ്പുകളെ പടികൂടുന്നയാളാണ് ദീപക്.

ക​ഴിഞ്ഞദിവസം കൊടും വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയപ്പോഴാണ് പെട്ടെന്നുള്ള ത​ന്റെ കടുത്ത തീരുമാനം ദീപക് എടുക്കുന്നത്. പാമ്പിന്റെ കടിയേറ്റ ഈ 35കാരൻ മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്തു.

ഒരു കോളജിലെ പാർട്ട്ടൈം ജീവനക്കാരനായ ദീപക് പാമ്പുകളോടുള്ള താൽപര്യംകൊണ്ടാണ് ഇതിലേക്കിറങ്ങിയത്. കോളജിൽ നിന്ന് ഫോൺകോൾ വന്നാണ് ബർബത്പുര എന്ന ​ഗ്രാമത്തിലേക്ക് പോയത്. അവിടെ നിന്ന് ​പാമ്പിനെ പിടികൂടിയ ശേഷം അതിനെ ഒരു ഗ്ലാസ് ജാറിലാക്കി. പക്ഷേ പാമ്പിനെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് തുറന്നുവിടുന്നതിന് മുമ്പുതന്നെ മകന്റെ സ്കൂളിൽ നിന്ന് കോൾ വന്നു.

പെ​ട്ടെന്ന് പാമ്പിനെ പുറത്തെടുത്ത് കഴുത്തിൽ ചുറ്റി ബൈക്കിൽ കയറി ഓടിച്ചുപോവുകയായിരുന്നു. ​ബൈക്ക് ഓടിക്കു​മ്പോഴായിരുന്നു പാമ്പ് കടിച്ചത്. ​​കൈയ്യിലാണ് കടിയേറ്റത്. ഉടൻ ഒരു സുഹൃത്തിനെ വിവരം അറിയിക്കുകയും അയാൾ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെ ചികിത്സക്ക് ശേഷം മരിക്കുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.