ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജി ദുരൂഹമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർമാൻ കെ.സി. വേണുഗോപാൽ. കാലാവധി പൂർത്തിയാവുന്നതിനുമുമ്പ് ഉപരാഷ്ട്രപതി രാജിവെക്കുന്നത് അസാധാരണ സംഭവമാണെന്നും വേണുഗോപാൽ പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാവാത്ത സ്ഥിതിയാണ്. ധൻഖർ ആരുടെയും ഫോൺ എടുക്കുന്നില്ല. യാഥാർഥ്യം എന്തെന്ന് രാജ്യത്തിനറിയേണ്ടതുണ്ട്. അദ്ദേഹത്തിന് പറയാനുള്ളത് പറയുന്നതുവരെ കാത്തിരിക്കാമെന്നും വേണുഗോപാൽ പ്രതികരിച്ചു.
രാജിക്കുപിന്നിൽ ആരോഗ്യ കാരണങ്ങൾ മാത്രമാണെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയാണെങ്കിൽ തന്നെയും അദ്ദേഹത്തിന് സമ്മേളനം തീരുംവരെ കാക്കാമായിരുന്നു.ബി. എ.സി യോഗത്തിന് തൊട്ടുമുമ്പാണ് രാജി.
പാർലമെന്റ് യോഗം നടക്കുമ്പോൾ പ്രധാനമന്ത്രി വിദേശത്തേക്ക് പോവുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.