ആലുവ പാലത്തിൽ അറ്റകുറ്റപ്പണി: വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു; പാലക്കാട്-എറണാകുളം മെമു റദ്ദാക്കി

ആലുവ: ആലുവ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് മൂന്ന്) വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. പാലക്കാട് -എറണാകുളം മെമു ട്രെയിൻ സര്‍വീസ് ഇന്ന് റദ്ദാക്കി.

അറ്റകുറ്റപ്പണി തുടരേണ്ടതിനാൽ ആഗസ്റ്റ് പത്തിനും നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മംഗളൂരു -തിരുവനന്തപുരം വന്ദേഭാരത് 25 മിനിറ്റ് വൈകിയാണ് ഓടുക. വൈകിട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് പത്തു മിനിറ്റ് വൈകി 4.15നായിരിക്കും പുറപ്പെടുക.

ഇന്ന് (ആഗസ്റ്റ് മൂന്ന്) റദ്ദാക്കിയ ട്രെയിനുകള്‍

  • പാലക്കാട് -എറണാകുളം മെമു (66609)
  • എറണാകുളം -പാലക്കാട് മെമു (66610)

ഇന്ന് വൈകിയോടുന്ന ട്രെയിനുകള്‍ (ആഗസ്റ്റ് മൂന്ന്)

  • ഗൊരഖ്പുര്‍ -തിരുവനന്തപുരം സെന്‍ട്രൽ എക്സ്പ്രസ് (12511) ഒരു മണിക്കൂര്‍ 20 മിനിറ്റ്
  • കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308) ഒന്നേകാൽ മണിക്കൂര്‍
  • മംഗളൂരു സെന്‍ട്രൽ -തിരുവനന്തപുരം സെന്‍ട്രൽ വന്ദേഭാരത് (20631) 25 മിനിറ്റ്
  • തിരുവനന്തപുരം സെന്‍ട്രൽ -മംഗളൂരു സെന്‍ട്രൽ വന്ദേഭാരത് (20632) പത്തു മിനിറ്റ്
  • സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230)
  • ജാംനഗര്‍ -തിരുനെൽവേലി എക്സ്പ്രസ് (19578)
Tags:    
News Summary - Aluva bridge maintenance: Trains running late; Palakkad-Ernakulam MEMU cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.